മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുളള ശിവസേനയുടെ നിലപാട് മയപ്പെടുന്നു.ബിജെപിയും ശിവസേനയും സഖ്യം തുടരാമെന്ന ധാരണയലെത്തിയെന്നാണ് റിപ്പോർട്ട്. ദേവേന്ദ്ര ഫഡ്നാവിസുമായി ചേർന്ന് സംസ്ഥാന സർക്കാർ രൂപികരിക്കാൻ ശിവസേന സമ്മതിച്ചുണ്ടെന്നുളള സൂചനകൾ പുറത്തു വരുന്നുണ്ട്.
ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.വിധാൻ ഭവനിൽ നടന്ന യോഗത്തിൽ 105 ബിജെപി എംഎൽഎമാരും പങ്കെടുത്തു. ദേവേന്ദ്ര ഫഡ്നാവിസ് ബിജെപി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്നിൽ വിശ്വാസമർപ്പിച്ച എംഎൽഎമാർക്ക് നന്ദി പറഞ്ഞു. ശിവസേനയ്ക്കൊപ്പം ബിജെപി സർക്കാർ രൂപികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശിവസേന മേധാവി ഉദ്ദവ് താക്കറെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസ് നന്ദിപറഞ്ഞു.അടുത്ത സർക്കാർ മഹായൂതിയാകുമെന്ന് ആർക്കും സംശയം ഉണ്ടാകരുത്. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് പറഞ്ഞു. മുംബൈയിലെ പാർട്ടി ആസ്ഥാനത്ത് ശിവസേന വ്യാഴാഴ്ച നിയമസഭ പാർട്ടി യോഗം ചേരും.
സഖ്യത്തിൽ ഏർപ്പെടുന്നതാണ് നല്ലതെന്ന് ശിവസേന മുതിർന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. അത് സംസ്ഥാനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെന്ന് ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ആദരാവാണ് വേണ്ടതെന്നും റൗത്ത് പറഞ്ഞു.മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് ഇതിനോടകം കൂടുതൽ സ്വതന്ത്ര എംഎൽഎ മാരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.
Discussion about this post