ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡ് പ്രദേശങ്ങളിൽ വ്യോമ താവളങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ സൈന്യം അതിവേഗം പ്രവർത്തിക്കുന്നുണ്ടെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. അതിർത്തി മേഖലയിൽ കണക്ടിവിറ്റി ഉൾപ്പടെയുളള അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതിനായി ഉത്തരാഖണ്ഡിന് സാധ്യമായ സഹായം നൽകാൻ സൈന്യം തയ്യാറാണ്. തെഹ്രയിൽ നടന്ന റായ്ബാൻ 2019 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ മുഖ്യമന്ത്രി തിവേന്ദ്ര സിംഗ് റാവത്തിനെ കണ്ടപ്പോൾ ചൈനയുടെ അതിർത്തി പ്രദേശങ്ങളിൽ വിപുലമായ ലാൻഡിങ്ങ് മൈതാനങ്ങളോ, എയർ ഫീൽഡുകളോ നിർമ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.അതിനായി ഞങ്ങൾ അതിവേഗം പ്രവർത്തിക്കുകയാണ്. റോഡ് മാർഗവും, ആകാശ മാർഗവും ബന്ധം മെച്ചപ്പെടുത്തുന്നതിന് സാധ്യമായ പിന്തുണ ഉറപ്പ് നൽകുന്നു.
പാക്കിസ്ഥാൻ പ്രകോപനത്തിനെതിരെ സൈന്യം ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. ഫലപ്രദമായി പ്രതികരിക്കുന്നുണ്ടെന്നും ബിപിൻ റാവത്ത് പറഞ്ഞു.
Discussion about this post