മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന് ഉമ്മ കൊടുക്കുകയും അദ്ദേഹത്തിന്റെ ‘വാളയാര്‍ പ്രതിഷേധ സമരം’ ഉദ്ഘാടനം ചെയ്യുകയും ചെയ്തത എഴുത്തുകാരനായ ഡോ. ജോർജ് ഓണക്കൂറിന്റെ കൂടെ വേദി പങ്കിടില്ലെന്ന സിഎസ് ചന്ദ്രികയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരിക്കൊളുത്തിയത്.ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി ഡോ. ജോർജ് ഓണക്കൂർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
വാളായറിലെ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഒരു അപകടമുണ്ടായപ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ ഹൃദയം അവരോടൊപ്പമാണ്. വാളയാറിലെ ആ ദുഃഖിക്കുന്ന അമ്മയോടൊപ്പമാണ്. അവരുടെ വേദനയിൽ പങ്കു ചേർന്നുകൊണ്ട് ആര് ഉപവാസം നടത്തിയാലും ന്യായത്തിന്റെ പക്ഷത്ത് ഞാനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
എനിക്കൊരും രാഷ്ട്രീയവും ഇല്ല. ഉപവാസം നടത്തിയ കുമ്മനം രാജശേഖരൻ വളരെ നാളായി അറിയാവുന്ന ആളാണ്. വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. അതിൽ ആരും രാഷ്ട്രീയം കലർത്തില്ല. അദ്ദേഹം ഒരു നല്ലകാര്യത്തിനായി ഉപവാസം നടത്തുന്നു. അതിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ എനിക്കു പങ്കെടുക്കാനേ തോന്നിയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം എന്നോടു കാണിച്ചൊരു സ്നേഹത്തിന് എന്റേതായ രീതിയിൽ പ്രതികരിച്ചുവെന്നല്ലാതെ അതിനകത്ത് രാഷ്ട്രീയം കലർത്തരുത്. ആ ചുംബനത്തിൽ രാഷ്ട്രീയം വേണ്ട. നമുക്ക് സ്നേഹം മാത്രം മതിഎനിക്കിഷ്ടമുള്ളവർ തന്നെ ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോൾ എനിക്കു സങ്കടമുണ്ട്.-അദ്ദേഹം പറഞ്ഞു.
Discussion about this post