അയോധ്യവിധി പുറത്ത് വരാനിരിക്കെ പ്രകോപിപ്പിക്കുന്ന ട്വീറ്റുമായി മാധ്യമ പ്രവര്‍ത്തക റാണാ അയൂബ് രംഗത്തെത്തിയത് വിവാദമായി. ട്വീറ്റ് പിന്‍വലിക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് പോലിസ് അവരെ ബ്ലോക് ചെയ്തു.
അയോധ്യാ വിധി എന്റെ ജീവിതം മാറ്റി മറിച്ചെന്നും ഒരുതലമുറയില്പ്പെട്ട മുസ്ലീങ്ങളെ ഒറ്റരാത്രി കൊണ്ടു ‘അന്യവല്‍ക്കരിച്ചു’.എന്റെ രാജ്യം നാളെ എന്നെ നിരാശപ്പെടുത്തില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്.
റാണാ അയൂബിന്റേത് ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും അമേതി പൊലീസ് ഉടന്‍ തന്നെ റാണാ അയ്യൂബിന്റെ ട്വീറ്റിന് മറുപടി നല്കി. റാണാ അയ്യൂബ് ആക്രമണത്തിന് മുതിരുകയാണെന്നും, ഒരു മതത്തെ പ്രകോപിപിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബി.ജെ.പി അനുഭാവമുള്ളവര്‍ രംഗത്തെത്തി. റാണാ അയ്യൂബിന്റെ ട്വീറ്റിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് അമേത്തി പൊലീസ് റാണാ അയ്യൂബിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
Discussion about this post