റാഫേൽ യുദ്ധ വിമാന ഇടപാടിനെകുറിച്ചുളള സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മുൻ വ്യോമസേന മേധാവി ബിഎസ് ധനോവ പറഞ്ഞു. ഈ വിധി സർക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്നതാണ്. മൊത്തത്തിലുളള സൈനിക സമ്പാദനത്തിന് കരുത്ത് പകരുന്ന വിധിയാണെന്നും ധനോവ അഭിപ്രായപ്പെട്ടു.
ധനോവ വ്യോമസേനയുടെ മേധാവിയായിരുന്ന കാലത്താണ് 59,000 കോടി രൂപ മുടക്കി ഫ്രഞ്ച് എയറോസ്പേസ് മേജർ ഡസ്സോൾഡ് ഏവിയേഷനിൽ നിന്ന് 36 റാഫേൽ ജെറ്റുകൾ വ്യോമസേനയ്ക്കായി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ രാഷ്ട്രീയ തർക്കം ഉണ്ടാകുന്നത്.
സുപ്രീം കോടതി വിധി ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകൾ ശരിവയ്ക്കുന്നു. ഒടുവിൽ വിവാദങ്ങൾ മറനീങ്ങിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ധനോവ പറഞ്ഞു.
Discussion about this post