മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞുപറ്റിച്ചെന്ന് ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വീതീയൻ കതോലിക്കാ ബാവ. കോടതിവിധി നടപ്പാക്കിത്തരാമെന്ന് തനിക്ക് നേരിട്ട് നൽകിയ ഉറപ്പ് മുഖ്യമന്ത്രി ലംഘിച്ചു. രാഷ്ട്രീയക്കാരെ വിശ്വസിക്കരുതെന്ന പാഠം പിണറായി സർക്കാരിൽ നിന്ന് പഠിച്ചെന്നും കാതോലിക്കാ ബാവ പറഞ്ഞു.
പറഞ്ഞതെല്ലാം വെള്ളത്തിലെ വരയായെന്നും പിറവത്തെ തർക്കം മുതലാണ് സര്ക്കാര് മറുകണ്ടം ചാടിയതെന്നും കാതോലിക്കാ ബാവാ കുറ്റപ്പെടുത്തി. അതേസമയം യാക്കോബായ പ്രക്ഷോഭം സര്ക്കാര് ഒത്താശയോടെയന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post