ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരത്താവളം തകര്‍ത്ത് സുരക്ഷാസേന. ബരാമുള്ളയിലെ റാഫിയാബാദ് പ്രദേശത്തെ ഭീകര താവളമാണ് സുരക്ഷ സേന തകര്‍ത്തത്. താവളത്തില്‍ നിന്ന് തോക്കുകളും, മാരകായുധങ്ങളും സാറ്റലൈറ്റ് ഫോണുകളും സുരക്ഷ സേന കണ്ടെത്തിയിട്ടുണ്ട്.
രണ്ട് എകെ 47 തോക്കുകള്‍, 2000 എകെ ബുള്ളറ്റുകള്‍, മൂന്ന് ആര്‍പിജി ബുള്ളറ്റുകള്‍, രണ്ട് വയര്‍ലസ് ഫോണുകള്‍, സാറ്റലൈറ്റ് ഫോണ്‍ എന്നിവയാണ് താവളത്തില്‍ നിന്നും കണ്ടെടുത്തത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post