രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യെണ്ടി വരുന്ന സ്ത്രീകളെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാന്‍ ഇനി പൊലീസും. ഇത്തരം യാത്രക്കാര്‍ക്ക് പൊലീസ് അകമ്പടി ഒരുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കര്‍ തീരുമാനം. ഏത് സ്ത്രീകള്‍ക്കും ഇതിനായി പൊലീസ് സഹായം തേടാം.
112 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ പൊലീസ് സഹായം തേടിയെത്തും. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് എതിരെ കുറ്റകൃത്യം വ്യാപകമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് ഡിജിപി ഒപി സിങ് പറഞ്ഞു.
രാത്രിയില്‍ സ്ത്രീകള്‍ക്ക് മികച്ച സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്പടി സേവിക്കാനുള്ള തീരുമാനമെന്ന് ഡിജിപി പറയുന്നു. രാത്രിയാത്രയില്‍ ആരും ഒപ്പമില്ലെങ്കില്‍ ഭയപ്പെടേണ്ടതില്ല. നിങ്ങളെ സുരക്ഷിതമായി പൊലീസ് ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്ന് ഡിജിപി പറഞ്ഞു.
സ്ത്രീകളുടെ സഹായത്തിന് പൊലീസ് വാഹനത്തില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരുമുണ്ടാകും. എല്ലാ ജില്ലകളിലും ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജില്ലാ പൊലീസ് മേധാവികളോട് അഭ്യര്‍ത്ഥിച്ചതായും ഡിജിപി പറഞ്ഞു.
Discussion about this post