ഡല്‍ഹി: പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ നിയമത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയല്‍ രാജ്യത്ത് പീഡനത്തിനിരയായ മതവിഭാഗങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കാന് അനുവദിക്കുന്ന തീരുമാനം 1000 ശതമാനം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ ആയത് കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ജീവിതം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായി ദുംകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ അഭയം ലഭിക്കും. ഞങ്ങളുടെ തീരുമാനം 1000% ശരിയാണെന്ന് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നു. പാര്‍ലമെന്റില്‍ എടുത്ത എല്ലാ തീരുമാനങ്ങളും ശരിയാണ്- അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമം ആയുധമാക്കി വടക്കുകിഴക്കന്‍ മേഖലയിലും അസമിലും കോണ്‍ഗ്രസ് പ്രശ്നമുണ്ടാക്കുന്നുവെന്ന് മോദി ആരോപിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെയും (ജെ.എം.എം) കോണ്‍ഗ്രസിനെയും അദ്ദേഹം വിമര്‍ശിച്ചു. ജാര്‍ഖണ്ഡ് വികസിപ്പിക്കുന്നതിന് ഈ പാര്‍ട്ടികള്‍ക്ക് ഒരു പദ്ധതിയും ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post