മുംബൈ: പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഈ ബില്‍ ജനങ്ങളുടെ പൗരത്വ അവകാശങ്ങളൊന്നും ഹനിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു. അന്യരാജ്യങ്ങളില്‍ നിന്നു വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണിതെന്നും ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.
എല്ലാ മതങ്ങളെയും ബാധിക്കും എന്നതിനാല്‍ ആണ് താന്‍ എന്‍ആര്‍സിയെ എതിര്‍ക്കുന്നതെന്നും ഉദ്ദവ് താക്കറെ പറയുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്തുള്ള ഒരു പൗരന്മാരെയും ബാധിക്കുന്നതല്ല, എന്നാല്‍ എന്‍ആര്‍സി ഹിന്ദുക്കളെ ഉള്‍പ്പടെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തന്റെ ഹിന്ദുത്വ സങ്കല്‍പങ്ങളെന്നും ശിവസേനാ അധ്യക്ഷന്‍ പറഞ്ഞു. അധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നതല്ല ഹിന്ദുത്വം. ബിജെപിയുടെ ചിന്താധാരയും തങ്ങളുടേതും വ്യത്യസ്തമാണെന്നും ഉദ്ധവ് പറഞ്ഞു.
Discussion about this post