ലോക്‌സഭയില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ 15 അംഗങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചു…
ഇവരാണ് ട്രസ്റ്റികള്‍
1.അഡ്വ.കെ. പരാശരന്‍:
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ്. അയോധ്യ തര്‍ക്കത്തില്‍ ഹിന്ദു പക്ഷത്തിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന 92 കാരനായ കെ. പരാശരന്‍. പത്മഭൂഷണ്‍, പത്മവിഭുഷന്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
2. ജഗത്ഗുരു ശങ്കരാചാര്യ സ്വാമി വാസുദേവനന്ദ് സരസ്വതിജി മഹാരാജ് (പ്രയാഗ്രാജ്):
ബദരീനാഥിലെ ജ്യോതിഷ പീഠത്തിലെ ശങ്കരാചാര്യര്‍.
3. ജഗത്ഗുരു മാധവാചാര്യ സ്വാമി വിശ്വപ്രസന്നതിര്‍ത്ഥജി മഹാരാജ്:
കര്‍ണാടകയിലെ ഉഡുപ്പിയില്‍ സ്ഥിതി ചെയ്യുന്ന പേജാവര്‍ മഠത്തിലെ 33ാമത്തെ പീഠാധിപതി.. 2019 ഡിസംബറില്‍ പേജാവര്‍ മഠത്തിലെ പീഠാധിപതി വിശ്വേശ്വരതിര്‍ത്ഥ സ്വാമിയുടെ മരണശേഷം അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തു.
4. യുഗപുരുഷ് പരമാനന്ദ് ജി മഹാരാജ്:
ഹരിദ്വാര്‍ അഖണ്ടാശ്രമം മേധാവി. വേദാന്തത്തെക്കുറിച്ചുള്ള 150 ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 2000 ല്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന ആത്മീയ നേതാക്കളുടെ ഉച്ചകോടിയില്‍ അദ്ദേഹം പ്രസംഗിച്ചു.
5. സ്വാമി ഗോവിന്ദ് ദേവ് ഗിരി ജി മഹാരാജ്:
1950 ല്‍ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ജനിച്ചു. രാമായണം, ശ്രീമദ് ഭാഗവദ്ഗീത, മഹാഭാരതം, മറ്റ് പുരാണഗ്രന്ഥങ്ങള്‍ എന്നിവ രാജ്യത്തും വിദേശത്തും പ്രചരപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.. മഹാരാഷ്ട്രയിലെ പ്രശസ്ത ആത്മീയ ഗുരു പാണ്ഡുരംഗ് ശാസ്ത്രി അത്താവലെയുടെ ശിഷ്യനാണ് സ്വാമി ഗോവിന്ദ് ദേവ്.
6. ശ്രീ വിമലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര:
അയോധ്യ രാജകുടുംബത്തിലെ പിന്‍ഗാമി. രാമായണ മേള രക്ഷാകര്‍തൃ സമിതി അംഗമായ സാമൂഹ്യ പ്രവര്‍ത്തകന്‍. 2009 ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ പരാജയപ്പെട്ടു. ഇതിനുശേഷം അദ്ദേഹം ഒരിക്കലും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല..
7. ഡോ. അനില്‍ മിശ്ര:
അംബേദ്കര്‍നഗര്‍ സ്വദേശി. അയോദ്ധ്യയിലെ പ്രശസ്ത ഹോമിയോപ്പതി ഡോക്ടറാണ്. ബോര്‍ഡ് ഓഫ് ഹോമിയോപ്പതി മെഡിസിന്‍ രജിസ്ട്രാറാണ്. മുന്‍ എംപി വിനയ് കടിയാറിനൊപ്പം 1992 ല്‍ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ മിശ്ര പങ്കുവഹിച്ചു. നിലവില്‍ RSS ന്റെ അവധ് പ്രാന്തത്തിന്റെ പ്രാന്ത കാര്യവഹായി പ്രവര്‍ത്തിക്കുന്നു.
8. ശ്രീ കാമേശ്വര്‍ ചൗപാല്‍ (ദളിത് അംഗം):
സംഘം കാമേശ്വറിന് ആദ്യത്തെ കര്‍സേവക് എന്ന പദവി നല്‍കി. 1989 ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന്റെ ആദ്യത്തെ ഇഷ്ടിക അദ്ദേഹം സ്ഥാപിച്ചു. രാംമന്ദിര്‍ പ്രസ്ഥാനത്തില്‍ സജീവമായ പങ്ക് വഹിച്ചു.
9.ബോര്‍ഡ് ഓഫ് ട്രസ്റ്റി നാമനിര്‍ദ്ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ട ഒരു ട്രസ്റ്റി.
10. ബോര്‍ഡ് ഓഫ് ട്രസ്റ്റി നാമനിര്‍ദ്ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ട ഒരു ട്രസ്റ്റി.
11. മഹന്ത് ദിനേന്ദ്ര ദാസ്:
അയോദ്ധ്യയിലെ നിര്‍മ്മോഹി അഖാഡയുടെ പ്രമുഖ്. ട്രസ്റ്റ് മീറ്റിംഗുകളില്‍ അദ്ദേഹത്തിന് വോട്ടവകാശം ഉണ്ടായിരിക്കില്ല.
12. കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ജോയിന്റ് സെക്രട്ടറി റാങ്കില്‍പ്പെട്ട ഹിന്ദുവായ lAS ഉദ്യോഗസ്ഥന്‍ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.
13. സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സെക്രട്ടറി റാങ്കില്‍പ്പെട്ട ഹിന്ദുവായ lAS ഉദ്യോഗസ്ഥന്‍ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും.
14. അയോദ്ധ്യ ജില്ലാ കളക്ടര്‍ എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും. അദ്ദേഹം ഹിന്ദുമതത്തില്‍പ്പെട്ട ആളായിരിക്കണം. കളക്ടര്‍ ഹിന്ദുമതത്തില്‍ പെട്ടയാളല്ലെങ്കില്‍, അയോദ്ധ്യയിലെ അഡീഷണല്‍ കളക്ടര്‍ (ഹിന്ദുമതം) എക്‌സ്അഫീഷ്യോ അംഗമായിരിക്കും.
15. രാമ ക്ഷേത്ര വികസനവും ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചെയര്‍മാനെ ബോര്‍ഡ് ഓഫ് ട്രസ്റ്റികള്‍ നിയമിക്കും.അദ്ദേഹം ഹിന്ദുവായിരിക്കണം.
രൂപീകരണം
സീരിയല്‍ നമ്പര്‍ 2 മുതല്‍ 8 വരെയുള്ള ട്രസ്റ്റികളില്‍ നിന്ന് 15 ദിവസത്തിനുള്ളില്‍ സമ്മതം വാങ്ങണം. ഈ സമയത്ത് ട്രസ്റ്റി നമ്പര്‍ 1 ട്രസ്റ്റ് സ്ഥാപിക്കുകയും സമ്മതം നല്‍കുകയും ചെയ്തിരിക്കണം. ട്രസ്റ്റ് രൂപീകരിച്ച് 15 ദിവസത്തിനുള്ളില്‍ സീരിയല്‍ നമ്പര്‍ 2 മുതല്‍ സീരിയല്‍ നമ്പര്‍ 8 വരെയുള്ള അംഗങ്ങളില്‍ നിന്ന് അദ്ദേഹം സമ്മതം വാങ്ങണം.
ട്രസ്റ്റ്_എന്തിന്?
a) അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ മഹത്തായ രാമക്ഷേത്രം പണിയുക, സുപ്രീംകോടതിയുടെ തീരുമാനത്തിനുശേഷം ക്ഷേത്ര നിര്‍മ്മാണത്തില്‍ വരാന്‍ സാധ്യതയുള്ള എല്ലാ തടസ്സങ്ങളും നീക്കുക.
b) വിശാലമായ പാര്‍ക്കിംഗ്, ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍, സുരക്ഷയ്ക്ക് പ്രത്യേക വ്യവസ്ഥ, പരിക്രമണത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കണം. ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളായ അന്നക്ഷേത്രം, അടുക്കള, ഗോശാല, എക്‌സിബിഷന്‍, മ്യൂസിയം എന്നിവ തയ്യാറാക്കണം.
c) ഭക്തരുടെ സൗകര്യങ്ങള്‍ക്കും ക്ഷേത്ര നിര്‍മ്മാണത്തിനുമായി പണവും മറ്റ് പ്രധാനപ്പെട്ട സ്വത്തുക്കള്‍, സംഭാവന തുടങ്ങിയവ ശേഖരിക്കുകയും അതിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുകയും ചെയ്യും.
Discussion about this post