കേരളത്തിലുള്ള പ്രക്ഷോഭത്തിൽ തീവ്രവാദികൾ ഉണ്ടെന്ന പിണറായി വിജയന്റെ പ്രഖ്യാപനം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രക്ഷോഭത്തിന്റെ പേരിൽ കലാപം നടത്തുന്നവരിൽ തീവ്രവാദികൾ ഉണ്ടെന്ന് പിണറായി വിജയൻ പ്രസംഗത്തിൽ പറഞ്ഞത് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐയുടെ പേരെടുത്ത് പറയാതെയാണ് പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്.
“കേരളത്തിലെ സമരങ്ങളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അവിടുത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ തന്നെ പറയുന്നു. അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളതാണ്. അരാജകത്വം നിറഞ്ഞ ഇത്തരം സമരങ്ങൾ കാരണം കേരളത്തിൽ നിങ്ങൾ ബുദ്ധിമുട്ടുന്നു. അങ്ങിനെയിരിക്കെ, അത്തരം സംഭവങ്ങൾ ഡൽഹിയിലോ ഇന്ത്യയുടെ മറ്റു ഭാഗത്തോ എങ്ങനെ അനുവദിക്കാനാകും? ” എന്നും പ്രധാനമന്ത്രി ചോദിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്റർ കൊണ്ടുവന്ന കോൺഗ്രസ് തന്നെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. 2010ൽ അവർ എൻ.പി.ആർ കൊണ്ടുവന്നു.പക്ഷേ, എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നത് 2014-ൽ ആണെന്നും നരേന്ദ്രമോദി പറഞ്ഞു
Discussion about this post