ഇന്ത്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രഹാറിന്റെ പിൻഗാമിയെ വികസിപ്പിച്ചെടുക്കാൻ ഡി.ആർ ഡി.ഒ. പ്രണാഷ് എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന്റെ പ്രഹര പരിധി 200 കിലോമീറ്ററാണ്.
150 കിലോമീറ്റർ ദൂരപരിധിയുള്ള പ്രഹാർ മിസൈലിന്റെ കുറച്ചുകൂടി ശക്തമായ പതിപ്പ് ദീർഘകാലമായി സൈന്യം ആവശ്യപ്പെടുന്ന ഒന്നാണ്. പ്രധാനമായും സുഹൃദ് രാജ്യങ്ങൾക്ക് വിപണനം ചെയ്യാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഭൗമ-ഭൗമ ബാലിസ്റ്റിക് മിസൈലായ പ്രണാഷ്, ഹ്രസ്വ മിസൈലുകളിൽ, ലോകത്തിലെ തന്നെ ഏറ്റവും ഉത്പാദനച്ചിലവ് കുറഞ്ഞ മിസൈൽ ആയിരിക്കുമെന്ന് പ്രതിരോധ ഗവേഷണ വകുപ്പ് വെളിപ്പെടുത്തി.
Discussion about this post