ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച 40 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കുളള സ്മാരകം ലെത്പോറ ക്യാമ്പില്‍ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെ മുദ്രാവാക്യവും വീരമൃത്യു മരിച്ച 40 പേരുടെയും പേരും അവരുടെ ചിത്രങ്ങളും സ്മാരകത്തിലുണ്ട്. മരിച്ച ജവാന്രുടെ ജീവത്യാഗം ശത്രുക്കളെ ഉന്മൂലനം ചെയ്യാനുള്ള ധൈര്യം വര്‍ധിപ്പിച്ചുവെന്ന് സിആര്‍പിഎഫ് എഡിജി സുല്‍ഫിക്കര്‍ ഹസന് പറഞ്ഞു.
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണം നടത്തിയത്. 40 സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷമാണ് സൈനികരെ വഹിക്കുന്ന വാഹനങ്ങളുടെ ബുള്ളറ്റ് പ്രൂഫിങ് പ്രക്രിയ ത്വരിതപ്പെടുത്തുകയും ജവാന്മാര് കയറുന്ന റോഡുകളില്‍ കൂടുതല്‍ ബങ്കര്‍ തരത്തിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്.
സൈനികരുടെ സുഗമവും സുരക്ഷിതവുമായ യാത്രക്കായി ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം സ്വകാര്യ വാഹനങ്ങള്‍ നിരോധിച്ചിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സാധാരണ നിലയിലായതിനെത്തുടര്‍ന്ന് ഓര്‍ഡര്‍ റദ്ദാക്കുകയായിരുന്നു.
Discussion about this post