ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിനെതിരെ വെടി ഉതിര്‍ത്തതിന് അറസ്റ്റിലായ ഇസ്ലാമിക മതമൗലിക വാദി ഷാരൂഖ് മുഹമ്മദിനെ വെള്ളപൂശി ‘മില്ലി ഗസറ്റ്’ എന്ന ഇസ്ലാമിക സോഷ്യല്‍ മീഡിയ പേജ്്. ഷാറൂഖ് തന്റെ തോക്കുപയോഗിച്ച് 80 പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നുവെന്നാണ് മില്ലി ഗസറ്റിന്റെ വ്യാജ അവകാശവാദം. പോലിസ് കാഴ്ചക്കാരായി നോക്കി നിന്നപ്പോള്‍ ഷാറൂഖ് തോക്ക് പുറത്തെടുത്തുവെന്നും മില്ലി ഗസറ്റ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്നു.
ഇന്നലെ ഷാറൂഖിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തിയാണ് മില്ലി ഗസറ്റിന്റെ വ്യാജപ്രചരണം.
ഇന്നലെ യുപിയില്‍ നിന്നാണ് ഷാറൂഖ് അറസ്റ്റിലായത്. ഇയാള്‍ക്ക് തീവ്രവാജദ സംഘടനകളുമായി ബന്ധമുണ്ടെന്നാണ് പോലിസ് കണ്ടെത്തിയത്. തീവ്രവാദ ബന്ധമുള്ള നിരവധി ലഘുലേഖകള്‍ ഇയാളുടെ വീട്ടില്‍ നിന്ന് പോലിസ് പിടികൂടിയിരുന്നു. പോലിസിന് നേരെ ഇയാള്‍ തോക്ക് ചൂമ്ടിയതും വെടി ഉതിര്‍ത്തതുമാണ് കലാപം ആളിപടരാന്‍ ഇടയാക്കിയതെന്നാണ് കണ്ടെത്തല്‍. ഷാറൂഖിനെ തോക്ക് എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ വിഷയങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
നേരത്തെ തോക്ക് ചൂണ്ടി നില്‍ക്കുന്ന ഷാറൂഖിന്റെ ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ ഭൂരിപക്ഷ മതക്കാരനാണെന്നും, സംഘപരിവാര്‍ ആണെന്നുമുള്ള വ്യാജപ്രചരണങ്ങള്‍ മാധ്യമങ്ങള്‍ നടത്തിയിരുന്നു.
മലയാളത്തിലെ ജമാ അത്തെ ഇസ്ലാമി പത്രമായ മാധ്യമം പോലുള്ള മാധ്യമങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് എന്ന അടിക്കുറിപ്പോടെ ഷാരൂഖ് തോക്ക് ചൂണ്ടി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
Discussion about this post