കൊറോണ വൈറസ് ബാധ രാജ്യമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാന അധ്യക്ഷന്മാരോട് ഹോളി ആഘോഷങ്ങൾ ഒഴിവാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
രോഗാണുക്കൾ പടർന്നു പിടിക്കാനുള്ള സാധ്യത പരിഗണിച്ച്, ജനങ്ങൾ തമ്മിലുള്ള ഒത്തുചേരലുകളും സമ്മേളനങ്ങളും ഒഴിവാക്കണമെന്ന് രാജ്യവ്യാപകമായുള്ള പ്രവർത്തകരോടും നദ്ദ ആഹ്വാനം ചെയ്തു. രാജ്യത്തെ നിലവിലുള്ള സാഹചര്യം പരിഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു.
Discussion about this post