മുംബൈ: വ്യാപാര തുടക്ക രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവുണ്ടായി. ഡോളറിനെതിരെ 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സപ്തംബറിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്.
ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിന്റെ പ്രതിഫലനമായാണ് രാജ്യത്തെ കറന്‍സിയെയും ബാധിച്ചതെന്നാണ് വിലയിരുത്തല്‍. കയറ്റുമതി ആകര്‍ഷകമാക്കി സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്തുകയാണ് മൂല്യമിടിച്ചതിലൂടെ ചൈനയുടെ ലക്ഷ്യമിട്ടത്.മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്.
Discussion about this post