കോവിഡ് മഹാമാരിയോടൊപ്പം വേനൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ശുദ്ധജലലഭ്യതയുടെ കാര്യം ഉറപ്പു വരുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ. ആശുപത്രികൾ, അഭയാർത്ഥി ക്യാമ്പുകൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലോക്ഡൗൺ നീട്ടിവെച്ച സാഹചര്യത്തിൽ ശുദ്ധജലം ലഭ്യമാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി.
മെഡിക്കൽ സാനിറ്റൈസറുകൾ അത്ര കണ്ട് ലഭ്യമല്ലാത്ത ഗ്രാമപ്രദേശങ്ങളിൽ സോപ്പിട്ട് കൈകൾ കഴുകുകയാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്നിരിക്കെ, ഫുൾ ഭാഗങ്ങളിലെ ശുദ്ധജലലഭ്യതയിൽ പ്രത്യേകം കരുതൽ വേണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളെ ഓർമ്മപ്പെടുത്തി.വൃദ്ധസദനങ്ങളിലും ചേരി പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നില്ലെന്ന് കൂടെക്കൂടെ ഉറപ്പു വരുത്തണമെന്നും, ജലം ശുദ്ധീകരിക്കാനുള്ള രാസവസ്തുക്കളുടെ കുറവ് വരാതെ നോക്കണമെന്നും മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്.
Discussion about this post