സംസ്ഥാനത്ത് പുകഞ്ഞുകൊണ്ടിരിക്കുന്ന സ്പ്രിംഗ്ലർ വിവാദത്തിനെതിരെ ഒളിമ്പുമായി സിപിഐ മുഖപത്രമായ ജനയുഗം.ഡാറ്റാ സുരക്ഷയും സ്വകാര്യതയും പ്രധാനമാണെന്നും മൂലധനശക്തികൾ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമായും ഇന്ത്യ പോലെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ നിന്നുള്ള വിവര സമാഹരണമാണെന്നും ജനയുഗം മുഖ പ്രസംഗത്തിൽ പറയുന്നു.സ്വർണ്ണം, പെട്രോളിയം പോലുള്ള പ്രകൃതി വിഭവങ്ങളെക്കാളും ഡിജിറ്റൽ യുഗത്തിൽ സമാഹൃത വിവരത്തിന് വളരെ പ്രാധാന്യമുണ്ട്. ഉൽപാദനത്തിന്റെയും ലാഭഗണനയുടെയും നിർണായക ഘടകമായി സമാഹൃത വിവരം മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് ഊന്നിപ്പറയുന്ന ലേഖനത്തിൽ ഡാറ്റ സുരക്ഷിതത്വത്തിന്റെ പ്രാധാന്യത്തെ ഉയർത്തി കാണിക്കുന്നു.
ആമസോൺ ഗൂഗിൾ ഫേസ്ബുക്ക് തുടങ്ങിയ ആഗോള കമ്പനികൾ അവർ സമാഹരിച്ച വിവരങ്ങളുടെ മുകളിലാണ് തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പടുത്തത് എന്നും ലേഖനം ഓർമ്മിപ്പിക്കുന്നു.കോവിഡ് വിവരശേഖരണത്തിനായി സംസ്ഥാന സർക്കാർ, യു.എസ് കമ്പനിയായ സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെ തുടർന്നുണ്ടായ വിവാദത്തിലാണ് പാർട്ടി അനുകൂല പത്രങ്ങളിൽ ഒന്ന് സർക്കാർ തീരുമാനത്തിന് വിരുദ്ധമായി എഴുതിയിരിക്കുന്നത്.
Discussion about this post