തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ആകും പ്രവര്‍ത്തനം. ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമാണ് മദ്യം വിതരണം ചെയ്യുന്നത്.
നിയന്ത്രിതമായും മാനദണ്ഡങ്ങള്‍ പാലിച്ചുമാകും മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കുക. രാവിലെ 9 മണി മുതല്‍ 5 മണി വരെ ആകും മദ്യവില്പന. അതും ബെവ്ക്യൂ എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ വഴി മാത്രമാകും മദ്യം ലഭ്യമാകുക. ആപ്പിലൂടെ ലഭിക്കുന്ന ടോക്കണുമായി അനുവദിച്ച സമയത്ത് തന്നെ മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. ടോക്കണില്ലാതെ വരുന്നവർക്കെതിരെ കേസെടുക്കും രാവിലെ 9 മണിവരെ ബുക്ക് ചെയ്യുന്നവർക്ക് ഇന്ന് മദ്യം ലഭിക്കും.
ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ എതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കരുതണം. അനുവദിച്ച സമയം തെറ്റിച്ചാല്‍ അവസരം നഷ്ടമാകും. ഒരിക്കല്‍ ബുക്ക് ചെയ്താല്‍ പിന്നീട് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്ത ബുക്കിംഗ് അനുവദിക്കു. ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മദ്യം വരെയാണ് ലഭിക്കുക. രാവിലെ 6 മുതല്‍ രാത്രി പത്തുമണിവരെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യാന്‍ അവസരം ഉണ്ടാകും.
570 ബാര്‍ ഹോട്ടലുകളിലൂടെയും 291 ബിയറര്‍ പാര്‍ലറിലൂടെയും മദ്യം പാഴ്സലായി നല്‍കുന്നതിനൊപ്പം 301 ബെവ്കോ ഔട്ട് ലെറ്റുകള്‍ക്ക് വഴിയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് വഴിയും മദ്യം വിതരണം ചെയ്യും.
അതേസമയം ക്ലബ്ബുകളിലെയും പട്ടാള ക്യാന്റിനിലേയും മദ്യ വിതരണത്തിന് നടപടി ആയില്ല. മാത്രമല്ല കണ്ടെയ്ന്മെന്റ് സോണിലോ റെഡ്സോണുകളിലോ മദ്യം വിതരണമില്ല.
Discussion about this post