കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് അദ്ധ്യക്ഷ എംസി ജോസഫൈന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപി -മഹിളാ മോര്‍ച്ച ഭാരവാഹികള്‍ പ്രതിഷേധിച്ചു. എറണാകുളം ജില്ലയില്‍ നടത്തിയ പ്രതിഷേധ പരിപാടിയ്ക്ക് ബിജെപി സംസ്ഥാന സെക്രട്ടറി ടി. പി സിന്ധുമോള്‍ നേൃതൃത്വം നല്കി.
സംസ്ഥാന വ്യാപകമായി എബിവിപിയുടെ നേതൃത്വത്തിലും വിദ്യാര്‍ത്ഥിനികള്‍ വായ് മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധവുമായി എത്തിയത്. ശ്രീ വിദ്യാര്‍ത്ഥിനി വേദിയുടെയും എബിവിപിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സിപിഎം എന്നാല്‍ കോടതിയും പൊലീസുമൊക്കെയാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് എബിവിപിയുടെ പ്രതിഷേധം. പാര്‍ട്ടി നേതാക്കള്‍ പ്രതികളാകുന്ന പീഡനക്കേസില്‍ കമ്മീഷന് പുലര്‍ത്തുന്ന നിസംഗതയെ സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ജോസഫൈന്റെ പ്രതികരണം. കഠിനകുളത്തെ കൂട്ടബലാല്‍ത്സംഗത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്റെ വിവാദ പരാമര്‍ശം.
Discussion about this post