കാസര്‍ഗോഡ്: പാര്‍ട്ടി തന്നെ പോലീസും, പാര്‍ട്ടി തന്നെ കോടതിയുമെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജോസഫൈനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് മഹിളാ ഐക്യവേദി കാസര്‍ഗോഡ് ജില്ലാ കമ്മറ്റി. ഈ അഭിപ്രായ പ്രകടനത്തിലൂടെ തല്‍സ്ഥാനത്തു തുടരാന്‍ ജോസഫൈന് അര്‍ഹയല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നുവെന്നും മഹിളാ ഐക്യവേദി വ്യക്തമാക്കി.
പാര്‍ട്ടിയാണ് തനിക്കെല്ലാമെന്ന് കൂടെ കൂടെ ഓര്‍മ്മപ്പെടുത്തുന്ന അവര്‍ തന്റെ പദവിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ്, വനിതാ കമ്മീഷന് കൈകാര്യം ചെയ്യുന്ന കേസ്സുകളില്‍ നിലപാടെടുക്കേണ്ടത്. എന്നാല്‍ പാര്‍ട്ടി നേതാക്കന്മാരോ, അണികളോ പ്രതികളാകുന്ന കേസ്സുകളില്‍ ഇടപെടാതെ അത് പാര്‍ട്ടി തീര്‍പ്പാക്കുമെന്നും, ജനാധിപത്യ വ്യവസ്ഥയെയും, നിയമത്തേയും നോക്കുകുത്തിയാക്കുന്ന ജോസഫൈന് പഴയ കാലത്തെപ്പോലെ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു തുടരുന്നതാണ് ഉചിതമെന്നും ചൂണ്ടിക്കാട്ടി.
പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം ശബളമായി കൈപ്പറ്റി സ്ഥാപിത താല്പര്യത്തിനായി
Discussion about this post