സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന ആരോപണവുമായി സ്വാമിയുടെ സഹോദരി ശാന്ത രംഗത്ത്.
കേസ് അന്വേഷണത്തിൽ വെള്ളാപ്പള്ളി നടേശൻ ഇടപെട്ടുവെന്നും പതിനെട്ട് വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ലെന്നും ശാന്ത ആരോപിച്ചു.കേസ് തെളിയണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ടെന്നും ശാന്ത കൂട്ടിച്ചേർത്തു
Discussion about this post