മുംബൈ : മഹാരാഷ്ട്രയിൽ അനധികൃത വിദേശ പണമിടപാട് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് 62 ലക്ഷം രൂപയും 7 കിലോ സ്വർണവും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തു.
മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലുള്ള കുറ്റം ചെയ്തുവെന്ന് സംശയിക്കുന്നയാളുടെ ഉടമസ്ഥതയിലുള്ള 3 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പണവും സ്വർണവും കണ്ടെത്തിയത്.1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് പ്രകാരമാണ് എൻഫോഴ്സ്മെന്റ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post