ഡല്‍ഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊറോണ ബാധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചികിത്സിയിലുള്ള അതേ ആശുപത്രിയിലാണ് പ്രധാനെയും പ്രവേശിപ്പിച്ചത്. ധര്‍മേന്ദ്ര പ്രധാന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രധാന് ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു.
വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്.
Discussion about this post