മന്ത്രി ജലീലിനെതിരെ പി എസ് സി മുൻ ചെയർമാർ ഡോ. കെ എസ് രാധാകൃഷ്ണൻ രംഗത്ത്. ഖുർ-ആൻ എന്ന വ്യാജേന കള്ളക്കടത്ത് സാധനങ്ങൾ സർക്കാർ വാഹനത്തിൽ കടത്തിക്കൊണ്ട് പോയ ജലീൽ ഒന്നുകിൽ സ്വയം രാജിവെച്ചൊഴിയണം. അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് കെ എസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്.
കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മന്ത്രി ജലീൽ ഒന്നുകിൽ സ്വയം രാജിവെച്ചൊഴിയണം; അല്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം.
മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ മുസ്ലീം പ്രീണനം എത്ര വലുതാണെങ്കിലും അങ്ങ് വിചാരിച്ചാലും മന്ത്രി ജലീലിനെ രക്ഷിക്കാനാകില്ല. കാരണം,
1. മന്ത്രി എന്ന നിലയിൽ ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി.
2. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും സ്വന്തം കാര്യലാഭത്തിനു വേണ്ടി ലംഘിച്ചു.
3. ഇസ്ലാം മതനിന്ദ നടത്തി മഹാഭൂരിപക്ഷം വരുന്ന ഇസ്ലാം മതവിശ്വാസികളെ അവഹേളിച്ചു.
4. ഖുർ-ആൻ എന്ന വ്യാജേന കള്ളക്കടത്ത് സാധനങ്ങൾ സർക്കാർ വാഹനത്തിൽ കടത്തിക്കൊണ്ട് പോയി.
5. ഖുർ-ആൻ യഥേഷ്ടം അച്ചടിക്കാനും വിതരണം ചെയ്യാനും നിയമപരമായി തന്നെ ഇന്ത്യയിൽ അവകാശമുണ്ട്. കേരളത്തിലാണെങ്കിൽ അനേകം ഇസ്ലാം മത സംഘടനകൾ ഖുർ-ആൻ ഭാഷ്യങ്ങൾ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കെ. എൻ. അഹമ്മദ് മൗലവിയുടെ ഖുർ-ആൻ ഭാഷ്യം സാഹിത്യപ്രവർത്തക സഹകരണ സംഘം അച്ചടിച്ചു വിതരണം ചെയ്യുന്നുമുണ്ട്. മുഹമ്മദ് മർമ്മഡുക് പിക്താൾ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ഖുർ-ആൻ, ന്യൂഡൽഹയിലെ ഗുഡ് വേർഡ് ബുക്സ് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുന്നുണ്ട്. യുസഫ് അലിയുടെ തർജ്ജിമയും യഥേഷ്ട്ടം ലഭ്യമാണ്.
ഇത്രയൊക്ക സൗകര്യങ്ങൾ ഇന്ത്യയിലും കേരളത്തിലും ഉണ്ടായിട്ടും ഖുർ-ആൻ കള്ളക്കടത്ത് നടത്തിയ മന്ത്രി മൊത്തം ഇന്ത്യക്കാരെയും ലോകത്തിലെ ഇസ്ലാം മതവിശ്വാസികളെയും അവഹേളിച്ചിരിക്കുന്നു.
ഇതൊന്നും ജലീൽ മന്ത്രി അറിയാതെ പോയി എന്നു കരുതാനാകില്ല. പഴയ സിമി പ്രവർത്തകനായ അദ്ദേഹത്തിന് ഇതൊക്കെ കൃത്യമായി അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രീ, മന്ത്രി ജലീൽ നാറിയിരിക്കുന്നു. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും. മുഖ്യമന്ത്രീ, അങ്ങ് ഈ നാറ്റം അറിയാത്തതാണോ? അതോ എത്ര നാറിയാലും ജലീലിനെ സംരക്ഷിക്കാനുള്ള ഭരണഘടനാബാഹ്യമായ ബാദ്ധ്യത അങ്ങേയ്ക്ക് ഉണ്ടോ? ഇക്കാര്യത്തിൽ അങ്ങ് മൗനിബാബയായി ഒന്നും പറയാതിരിക്കരുത്. അങ്ങ് വാ തുറക്കണം. അങ്ങയുടെ ഉള്ളിലിരുപ്പ് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്.
https://www.facebook.com/drksradhakrishnan/photos/a.872298416193104/3289354324487489/?type=3&theater
Discussion about this post