ബദ്രിനാഥ് പ്രളയത്തിന്റെ വക്കിൽ : നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു

Published by
Brave India Desk

കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിലുള്ള നദികളുടെ ജലനിരപ്പ് അപകടകരമായ നിലയിൽ വർധിക്കുന്നു.ചില സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബദ്രിനാഥ് മേഖലയിലെ അളകനന്ദ നദിയിലും ഋഷികേശിലെയും ഹരിദ്വാറിലെയും ഗംഗാനദിയിലുമാണ് ജലനിരപ്പ് കനത്ത മഴയെ തുടർന്ന് ക്രമാതീതമായി വർദ്ധിക്കുന്നത്.മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കർണ്ണപ്രയാഗ്-ബദ്രിനാഥ് ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.

മൈതാന, ബജ്പൂർ, നിർമ്മൽ പാലസ്, ചിങ്ക, ക്ഷേത്രപാൽ, ഭാനെർപനി, പഗൽനാല, ലംബഗഡ് എന്നിവയാണ് മണ്ണിടിച്ചിലുണ്ടായ മറ്റ് സ്ഥലങ്ങൾ.ചമോലി ജില്ലയിൽ മാത്രം 32 റോഡുകളിലെ ഗതാഗതമാണ് മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടത്.ഉത്തരാഖണ്ഡിലെ പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ദേശീയ ദുരന്തനിവാരണ സേനയിലെ ഉന്നതതല ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Share
Leave a Comment

Recent News