തിരുവനന്തപുരം: പമ്പാ മണലെടുപ്പ് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. മണല്‍ക്കടത്ത് കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം. നേരത്തെ ഇതേ ആവശ്യത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നൽകിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.
പമ്പാ ത്രിവേണിയിൽ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്യാൻ കേരള ക്ലേസ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആന്റ് സെറാമിക്സ്, സ്വകാര്യ കമ്പനികൾക്ക് മണൽ മറിച്ച് വിൽക്കുന്നുവെന്നായിരുന്നു പരാതി. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ മണൽ കൊണ്ടുപോകരുതെന്ന് കാണിച്ച് വനം വകുപ്പും ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകിയ കത്ത് സർക്കാർ തളളുകയായിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ വിജിലൻസ് അന്വേഷണം അനിവര്യമായി വന്നിരിക്കുകയാണ്. ഇത് സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്.
പമ്പാ മണലെടുപ്പ് വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പരാതിയിലാണ് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.
Discussion about this post