ഡല്‍ഹി: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്റെ ആദ്യഘട്ട ക്ലിനിക്കല്‍ പരീക്ഷണം വിജയകരം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണമാണ് വിജയകരമായതെന്ന് ഗവേഷകര്‍ അറിയിച്ചു. ഐ.സി.എം.ആറും ഭാരത് ബയോടെകും ചേര്‍ന്ന് രാജ്യത്തെ 12 സ്ഥാപനങ്ങളിലാണ് കോവാക്സിന്റെ പരീക്ഷണം നടത്തുന്നത്.
ആദ്യഘട്ടത്തില്‍ 20 കുരങ്ങന്മാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്സിന് നല്‍കുകയായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ് നല്കിയപ്പോള് കോവിഡിനെതിരായ ആന്റിബോഡിയുണ്ടായെന്നാണ് കണ്ടെത്തല്‍.
നേരത്തെ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് പരീക്ഷണം ഇന്ത്യയില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യു.കെയില്‍ നടത്തിയ പരീക്ഷണത്തില്‍ ഒരാള്‍ക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷണം നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു.
Discussion about this post