തിരുവനന്തപുരം: ലൈഫ് മിഷന് ക്രമക്കേടിൽ കേസെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി. പ്രാഥമിക അന്വേഷണ ശുപാര്‍ശയിലാണ് ഉത്തരവ്.
ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയോ ക്രമക്കേടോ ഉണ്ടായോയെന്ന് പരിശോധിക്കും. എന്നാല്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവകുപ്പാണ് ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിച്ചത്.
വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം നിലനില്‍ക്കില്ല. യൂണിടാക്കും റെഡ് ക്രെസെന്റും തമ്മില്‍ ആണ് ലൈഫ് മിഷനില്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഇതില്‍ സര്‍ക്കാരിനു പങ്കില്ല. എഫ്ഐആര്‍ നിയമവിരുദ്ധവും നിയമവ്യവസ്ഥയെ അവഹേളിക്കുന്നതും ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ എഫ്ഐആര്‍ റദ്ദാക്കണം എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
Discussion about this post