സംസ്ഥാന സർക്കാരിന് തിരിച്ചടിയായി ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് ലൈഫ് മിഷന് സി.ഇ.ഒ കോടതിയെ അറിയിച്ചു. തുടക്കത്തില്‍ തന്നെ സി.ബി.ഐ അന്വേഷണം തടയാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ അന്വേഷണം തുടരുകയാണ് വേണ്ടതെന്നും സി.ബി.ഐയെ തടയാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലൈഫ് മിഷന് ഇല്ലെങ്കില്‍ യൂണിടാക്കിന് പിന്നെ എങ്ങനെയാണ് പണം ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാന്‍ ലൈഫ് മിഷനെ സര്‍ക്കാര്‍ ഉപദേശിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.
Discussion about this post