കൊൽക്കത്ത : വൃക്ക തകരാറിനെ തുടർന്ന് ബംഗാളി നടി മിശ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടർന്നാണ് വൃക്ക തകരാറിലായതെന്ന് നടിയുടെ ബന്ധുക്കൾ അറിയിച്ചു. ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി വെള്ളിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
2012 – ൽ ലൈഫ് കി തോഹ് ലഗ് ഗയി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറിയത്. ‘ കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാഗ്യകരമായ സംഭവം’- നടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. കാർബോഹൈഡ്രേറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെ അളവ് വളരെ കുറച്ചും കൊഴുപ്പിൽ നിന്നുള്ള ഊർജ്ജത്തിന്റെ അളവ് കൂട്ടിയുള്ള ഭക്ഷണക്രമീകരണമാണ് കീറ്റോ ഡയറ്റ്. അതായത്, ശരീരത്തിന് ആവശ്യമായ ഊർജ്ജത്തിന് ഏറിയ പങ്കും ലഭിക്കുന്നത് കൊഴുപ്പിൽ നിന്നായിരിക്കും.








