ഡല്‍ഹി: ദിഗ് വിജയ് സിംഗിന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ബീഹാറിലെ മുന്‍ കേന്ദ്രമന്ത്രിയായ അന്തരിച്ച നേതാവ് ദിഗ് വിജയ് സിംഗിന്റെ മകളും കായിക താരവുമായ ശ്രേയാസിയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ മാധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗിന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന രീതിയില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ആജ് തക് ന്നെ ചാനല്‍ അത്തരത്തില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. പല പ്രമുഖരും ഈ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ തന്റെ മകള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും, ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയ അജ് തക് ചാനലിനെതിരെ മാനനഷ്ടകേസ് നല്‍കുമെന്നും ദിഗ് വിജയ് സിംഗ് അറിയിച്ചു.
ബിജെപി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ശ്രേയസിയുടെ ബിജെപി പ്രവേശം.
2014 കോമണ്വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ശ്രേയസി സിംഗ് 2018 കോമണ്വെല്‍ത്ത് ഗെയിംസില്‍ രാജ്യത്തിനായ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ബിഹാറിലെ ജമുയി സ്വദേശിനിയായ ശ്രേയസിയുടെ ആദ്യ രാഷ്ട്രീയ പ്രവേശനമാണ് ഇത്.
1998ലെ വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു ശ്രേയസി സിംഗിന്റെ പിതാവ് ദിഗ്വിജയ് സിംഗ്. വാണിജ്യ വ്യവസായ വകുപ്പ്, റെയില്‍വേ, വിദേശകാര്യം എന്നി മന്ത്രലയങ്ങളില്‍ സഹമന്ത്രിയായിരുന്നു അദ്ദേഹം. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രേയസിയുടെ അമ്മ പുതുല്‍ കുമാരി ബാങ്കയില്‍ നിന്നുമുള്ള എം പിയായിരുന്നു.








