കൊച്ചി: ലൈഫ് പദ്ധതി ഇടപാടില്‍ അഴിമതിയിൽ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. ലൈഫ് പദ്ധതിയുമായി ബദ്ധപ്പെട്ട മുഴുവന്‍ രേഖകളുമായി ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സി.ബി.ഐ യു.വി ജോസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണ കരാര്‍, പദ്ധതിയ്ക്കായി റവന്യു ഭൂമി ലൈഫ് മിഷന് യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Discussion about this post