ഇസ്ലാം മതപ്രകാരം ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ വസ്തുതകളോട് കലഹിക്കുന്നവരാണെന്ന് പി എസ് സി മുൻ ചെയർമാൻ ഡോ കെ എസ് രാധാകൃഷ്ണൻ രംഗത്ത്. ‘ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കരുത് അവര്‍ വിശ്വാസികളാകുന്നതുവരെ…. നിങ്ങളുടെ നാരികളെ ബഹുദൈവവിശ്വാസികള്‍ക്ക് ഒരിയ്ക്കലും വിവാഹം ചെയ്തു കൊടുക്കരുത് അവര്‍ വിശാസികളാകുന്നതുവരെ…….. അവര്‍ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു’ എന്ന് ഖുറാനിൽ പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഡോ.കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ലവ് ജിഹാദ് വസ്തുതയാണ്;
കലഹിക്കരുത്.
ഇസ്ലാം മതപ്രകാരം ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ വസ്തുതകളോട് കലഹിക്കുന്നവരാണ്. കാരണം, ഖുര്‍ആന്‍ 2 . 221 ഇങ്ങനെ പറയുന്നു: ‘ബഹുദൈവവിശ്വാസികളെ നിങ്ങള്‍ ഒരിക്കലും വിവാഹം കഴിക്കരുത് അവര്‍ വിശ്വാസികളാകുന്നതുവരെ…. നിങ്ങളുടെ നാരികളെ ബഹുദൈവവിശ്വാസികള്‍ക്ക് ഒരിയ്ക്കലും വിവാഹം ചെയ്തു കൊടുക്കരുത് അവര്‍ വിശാസികളാകുന്നതുവരെ…….. അവര്‍ നിങ്ങളെ മോഹിപ്പിക്കുന്നുണ്ടെങ്കിലും അവര്‍ നിങ്ങളെ നരകത്തിലേക്ക് ക്ഷണിക്കുന്നു.’ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബഹുദൈവ വിശാസികളുമാണ്. അതുകൊണ്ട് ഒരു മുസ്ലിം യുവാവോ യുവതിയോ ഒരു ഹിന്ദുവിനെയോ ക്രിസ്ത്യാനിയെയോ സ്നേഹിക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഒന്നുകില്‍ അവരെ മതം മാറ്റാമെന്നോ അല്ലെങ്കില്‍ അവരെ ചതിക്കാമെന്നോ ഉള്ള ഉദ്ദേശത്തിലായിരിക്കും. കാരണം, അവരെ മതം മാറ്റാതെ വിവാഹം കഴിക്കാനാകില്ല. മതം മാറ്റാതെ അവരെ വിവാഹം കഴിച്ചാല്‍ വിവാഹം കഴിക്കുന്ന മുസ്ലിം നരകത്തില്‍ പോകുമെന്നും ഖുര്‍ആന്‍ പറയുന്നു. മാത്രമല്ല, ബഹുദൈവ വിശാസികളെ സ്നേഹിതരായും സ്വീകരിക്കരുത് എന്നും ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് ഇതര മതസ്ഥരെ ഒരു മുസ്ലിം സ്നേഹിക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം അവരെ മതം മാറ്റുക എന്നാണ്.
അതുകൊണ്ട്, വിവാഹലക്ഷ്യത്തോടെ പ്രണയത്തിലേര്‍പ്പെടുന്ന മുസ്ലിം യുവാവോ യുവതിയോ ഇതര മതസ്ഥരെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അങ്ങനെ ചെയ്യുന്നത് എന്ന് ന്യായമായും കരുതാം. മതം മാറ്റുക എന്നത് ഇസ്ലാം മത പ്രകാരം ജിഹാദ് ആണ്. ജിഹാദിനുവേണ്ടിയല്ലാതെ പ്രണയത്തില്‍ പ്രവേശിക്കുന്നത് നരകശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണ്. അങ്ങനെ ചെയ്യുന്നവനെ കൊന്നാല്‍ അവനെ കൊല്ലുന്നവനും സ്വര്‍ഗം ലഭിക്കുമെന്നാണ് ഇസ്ലാം ഓതുന്നത്. പ്രണയം മാത്രമല്ല സൗഹൃദവും ജിഹാദിന് വേണ്ടി ഉപയുക്തമാക്കണം എന്നാണ് ഇസ്ലാം മതം പഠിപ്പിക്കുന്നത്. അതുകൊണ്ട് ഇസ്ലാം മതത്തില്‍ ലവ് ജിഹാദ് ഇല്ല എന്ന് പറയുന്നവര്‍ ഒന്നുകില്‍ അവരുടെ അജ്ഞതയെ അല്ലെങ്കില്‍ അവരുടെ കാപട്യത്തെയാണ് വെളിവാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ലവ് ജിഹാദിനെതിരെ ഉണ്ടായ കോടതി വിധിയും ലവ് ജിഹാദിനെ ന്യായീകരിക്കുന്ന സെക്കുലര്‍ സാഹിത്യ/സാംസ്കാരിക കാരന്മാരുടെ പ്രതികരണങ്ങളും വിലയിരുത്തേണ്ടത്.
ഖുറാനില്‍ അങ്ങിനെ പറയുന്നുണ്ട് എന്നത് നേര്. പക്ഷെ അതൊന്നും അങ്ങിനെയല്ല മുസ്ലീങ്ങള്‍ ഇപ്പോള്‍ കരുതുന്നത് എന്ന് പറയുന്നതും ശരിയല്ല. കാരണം ഖുർആനില്‍ നിന്നും എന്തെങ്കിലും നീക്കം ചെയ്യുന്നതും അതിനോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും ദൈവനിന്ദയാണ് എന്നും ഖുര്‍ആന്‍ വ്യക്തമായി പറയുന്നുണ്ട്. ദൈവനിന്ദയ്ക്കുള്ള കുറഞ്ഞ ശിക്ഷ തലവെട്ടലാണ്. ദൈവനിന്ദകന്റെ തല വെട്ടുന്നവനും സ്വര്‍ഗം കിട്ടും എന്നും പറയുന്നു. ഇസ്ലാമിക മദ്രസകളില്‍ ഇതൊക്കെയാണ് പഠിപ്പിക്കുന്നത്. അതായത്, ബഹുദൈവ വിശ്വാസികളെ എവിടെക്കണ്ടാലും അവിടെവെച്ചു കൊല്ലണമെന്നും അവരെ സ്നേഹിതരായി കരുതരുതെന്നും പഠിപ്പിക്കുന്ന രീതിയാണ് മദ്രസകളില്‍ ഉള്ളത്. അങ്ങിനെ ബഹുദൈവ വിശ്വാസികളെ കൊല്ലുന്നവനും സ്വര്‍ഗം കിട്ടുമെന്നു പഠിപ്പിക്കുന്ന മദ്രസ വിദ്യാഭ്യാസം നേടി വരുന്നവന് എപ്രകാരം ഇത്തരമതസ്ഥരുമായുള്ള പ്രണയത്തെ ലവ് ജിഹാദ് ആക്കി മാറ്റുമെന്നും ഓര്‍ക്കാവുന്നതാണ്. ഇതിന് എതിരെ ഇസ്ലാമിനെ ന്യായീകരിക്കുന്നവര്‍ ഒന്നും പറയുന്നില്ല എന്നതും ശ്രദ്ധിക്കണം.
ലവ് ജിഹാദ് ഇപ്പോള്‍ ശ്രദ്ധയില്‍ വരാനുള്ള കാരണം തനിഷ്ക് എന്ന ആഭരണ വ്യാപാര സ്ഥാപനം നല്കിയ ഒരു പരസ്യ ചിത്രമാണ്. ഈ പരസ്യ ചിത്രം ലവ് ജിഹാദിനെ സാധുകരിക്കുന്നു എന്ന ആക്ഷേപം വന്നു. ടാറ്റ കമ്പനി ആണ് വ്യാപാരശാല ഉടമ. അവര്‍ ഉടന്‍ പരസ്യം പിന്‍വലിച്ചു. പാതിവനുസരിച് ഇടതുപക്ഷവും ഇസ്ലാമിക ജിഹാദികളും ആവിഷ്കാര സ്വാതന്ത്ര്യം അപകടത്തിലായെന്നു പറഞ്ഞു ഉറഞ്ഞു തുള്ളി. ഈ ആവിഷ്കാര സ്വാതന്ത്ര്യം ജിഹാദികള്‍ക്കു മാത്രമുള്ളതാണോ അതോ എല്ലാവർക്കും അവകാശപെട്ടതാണോ? എല്ലാവര്ക്കും അവകാശപെട്ടതാണെങ്കില് ഖുര്‍ആന്‍, ലവ് ജിഹാദ് പ്രചരിപ്പിക്കുന്നുണ്ടെന്നും അത് അംഗീകരിക്കാതിരിക്കാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ടെന്നും സമ്മതിക്കുക തന്നെ വേണം. അതുപ്രകാരം എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ഇസ്ലാം മതത്തെ വിമര്‍ശിക്കാത്തത്?
ഏകപക്ഷിയമായ വിമർശനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് അപകടകരമാണ്; ഇസ്ലാമിനും മറ്റുള്ളവര്‍ക്കും. കാരണം, ഖുർആനില്‍ പറയുന്ന പലേ കാര്യങ്ങളും ഒരു ജനാധിപത്യ സമൂഹത്തിനു യോജിച്ചവയല്ല. പ്രധാനമായും വിയോജിക്കാനുള്ള അവകാശം ഇസ്ലാം അംഗീകരിക്കുന്നില്ല. ഏകാധിപത്യ വ്യവസ്ഥയില്‍ ഊന്നിയ മത സാമ്രാജ്യമാണ് ഇസ്ലാം ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടിയാണു ഓരോ മുസ്ലിമും പ്രവൃത്തിക്കേണ്ടതെന്നു ഖുര്‍ആന്‍ പ്രചരിപ്പിക്കുന്നു. ഖുര്‍ആന്‍ മാത്രമാണ് സത്യമെന്നും മറ്റു വിശ്വാസങ്ങളെല്ലാം അസത്യങ്ങള്‍ ആണെന്നും പറയുന്നു. ഇങ്ങിനെ പറയുമ്പോള്‍ പ്രവാചകനായ മുഹമ്മദ് ജനിക്കുന്നതിനും അനേകായിരം വശങ്ങള്‍ക്കു മുന്‍പ് ജനിച്ചു ജീവിച്ചു മരിച്ചവരെ കുറിച്ച് കൂടി നാം ആലോചിക്കേണ്ടതാണ്. അവരെല്ലാം മണ്ടന്മാരായിരുന്നു എന്നും മുഹമ്മദ് മാത്രമാണ് ബുദ്ധിമാനെന്നും വിശ്വസിക്കുന്നവര്‍ വിശ്വസിക്കുക. ഈ വിശ്വാസം എല്ലാവർക്കും വേണമെന്നും ശഠിക്കരുത്.
https://www.facebook.com/drksradhakrishnan/posts/3520592604696992
Discussion about this post