തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ട ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. വേദന സംഹാരികള്‍ മാത്രം കഴിച്ചാല്‍ മാറ്റാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നും മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ശിവശങ്കറിന് ഇല്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വച്ച് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിയിരുന്നു. നടുവേദനയെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഐ.സി.യുവില്‍ ശിവശങ്കറിനെ പ്രവേശിപ്പിച്ചത്. നടുവേദനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇതിനിടെ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ മാസം ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post