മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്നും ആളിന്റെ കസ്റ്റഡി സർക്കാരിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നുമുള്ള സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. ശിവശങ്കർ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ കാട്ടിക്കൂട്ടിയ കാര്യങ്ങൾക്കാണ് കസ്റ്റഡി. അതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ലാതെ പിന്നെ ബേലൂർ മഠാധിപതിക്കാണോ? എന്ന് ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ശിവശങ്കർ ഇപ്പോൾ സർക്കാരിന്റെ ഭാഗമല്ലെന്നും ആളിന്റെ കസ്റ്റഡി സർക്കാരിനെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നും സിപിഐ നേതാവ് കാനം രാജേന്ദ്രൻ.
ബെസ്റ്റ്! കേട്ടാൽ തോന്നും ശിവശങ്കർ സസ്പെൻഷനിൽ ആയപ്പോൾ ചെയ്ത എന്തോ കുറ്റത്തിനാണ് കസ്റ്റഡിയിൽ എടുത്തതെന്ന്. കാനം ബ്രോ, ശിവശങ്കർ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ കാട്ടിക്കൂട്ടിയ കാര്യങ്ങൾക്കാണ് കസ്റ്റഡി. അതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ലാതെ പിന്നെ ബേലൂർ മഠാധിപതിക്കാണോ?
https://www.facebook.com/panickar.sreejith/posts/3538726769480706?__cft__[0]=AZWVxPrh7Ad1sySAnsSsW_DocmnfUx3NJJ3kRjT9pnPiFCbRbzUAA1orqA08SDbKoobUuXkQw8tz2heV2LrUzw6nWm6we5Ih2-HjTcVfQ-O_OhqvL1yfRtpWdQ4zSqRvhIE&__tn__=%2CO%2CP-R
Discussion about this post