ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹർജിയില്‍ വിധി പറയുക.
ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വപ്ന എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ശിവശങ്കറിന് കോടതി ജാമ്യം അനുവദിക്കുമോ എന്നാണ് സംശയം. ജാമ്യം നല്‍കിയില്ലെങ്കില്‍ 26 വരെ ശിവശങ്കര്‍ ജയിലില്‍ തുടരും.
അതേസമയം, ലൈഫ്മിഷന് ക്രമക്കേടില്‍ എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇന്നു കോടതിയെ സമീപിക്കും. എറണാകുളം സെഷന്‍സ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിക്കുക. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഖാലിദ് അലിയ്ക്ക് സന്തോഷ് ഈപ്പന് കമ്മീഷനായി നല്കിയ ഡോളറിന്റെ വിശദാംശങ്ങള്‍ ഇന്നു കൊച്ചിയിലെ ആക്സിസ് ബാങ്കില്‍ നിന്നു വിജിലന്‍സ് ശേഖരിക്കും.
Discussion about this post