കൊച്ചി: ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് ആണ് ശിവശങ്കര്‍.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ അനുമതി പ്രകാരമാണ് വിജിലന്‍സ് ശിവശങ്കറിനേ കാക്കനാട് ജില്ലാ ജയിലില്‍ ചോദ്യം ചെയ്യുക. രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണ് വിജിലന്‍സിന് ചോദ്യം ചെയ്യാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഇതേ കേസില്‍ സ്വപ്നയെ ചോദ്യം ചെയ്തപ്പോള്‍ ലൈഫ് മിഷനില്‍ കോഴ വാങ്ങിയത് ശിവശങ്കറിന് അറിയാമെന്നായിരുന്നു സ്വപ്ന മൊഴി നല്‍കിയിരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്‍ക്കെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത് സര്‍ക്കാരിനും ഇടതു പാളയത്തിനും തിരിച്ചടിയാകുമെന്നു സൂചന. ചൊവ്വാഴ്ച ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നെങ്കില്‍ അത് ഇടതു പാളയത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തെ തന്നെ വഴി തിരിച്ചു വിടുന്ന ഒന്നാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
Discussion about this post