കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം; ആദ്യ വളണ്ടിയറാകാന്‍ തയ്യാറെന്ന് ഹരിയാന മന്ത്രി

Published by
Brave India Desk

ഡല്‍ഹി: ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാന്‍ താന്‍ തയ്യാറാണെന്ന് അറിയിച്ച്‌ ഹരിയാനയിലെ ക്യാബിന‌റ്റ് മന്ത്രി അനില്‍ വിജ്. നവംബര്‍ 20നാണ് കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുക.

‘ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഹരിയാനയില്‍ നവംബര്‍ 20ന് ആരംഭിക്കുകയാണ്. ഞാന്‍ ആദ്യ വളണ്ടിയറാകാന്‍ വാഗ്‌ദാനം നല്‍കിയിട്ടുണ്ട്.’ അനില്‍ വിജ് ട്വി‌റ്ററില്‍ അറിയിച്ചു.

ഇതാദ്യമായാണ് രാജ്യത്ത് ഒരു മന്ത്രിതന്നെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 26,000 പേരിലാണ് കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തുക. നവംബര്‍ 17ന് പരീക്ഷണം ആരംഭിച്ച്‌ കഴിഞ്ഞു. 28 ദിവസം ഇടവിട്ട് വളണ്ടിയര്‍മാര്‍ക്ക് രണ്ട് ഇഞ്ചക്ഷന്‍ നല്‍കും.

കൊവാക്‌സിന്റെ പരീക്ഷണഘട്ടത്തിലെ പുരോഗതി ഇന്ത്യയിലെ വാക്‌സിനേഷന്‍ പ്രക്രിയയില്‍ പ്രധാന നാഴികകല്ലാകുമെന്ന് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്‌ടര്‍ സുചിത്ര എല്ല അഭിപ്രായപ്പെട്ടു.

Share
Leave a Comment

Recent News