കൊച്ചി: എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ കോടതിയുടെ അനുമതി. ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണമെന്നും നിര്‍ദേശം. കസ്റ്റംസ് കസ്റ്റഡിക്കുശേഷം തിരികെ ജയിലിലെത്തുമ്പോള്‍ ഇവ അനുവദിക്കും. സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിനെ അഞ്ചുദിവസത്തെ കസ്റ്റംസ് കസ്റ്റഡിയിലാണ് വിട്ടിരിക്കുന്നത്.
അതേസമയം, ബിനീഷിന്റെ മാതാവ് വിനോദിനി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്ത വ്യാപാര സ്ഥാപനവും സംശയനിഴലില്‍. കോടിയേരിയുടെ മക്കളായ ബിനീഷിനും ബിനോയിക്കും സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും കോടിക്കണക്കിന് സ്വത്തുക്കളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിനോദിനി കോടിയേരി കുറച്ചുനാള്‍ മുമ്പ് ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ബിനീഷിന്റെ കുടുംബാംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.
Discussion about this post