Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ് വ്യാപനത്തില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം അതിവേഗം ‘മുന്നോട്ട്’: രാജ്യത്തെ ഏറ്റവും ഉയർന്ന കണക്ക് : കയ്യൊഴിഞ്ഞ് അധികാരികളും

ഇതുസംബന്ധിച്ച്‌ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

by Brave India Desk
Jan 11, 2021, 09:25 am IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെന്ന അവസ്ഥ വന്നതോടെ സര്‍ക്കാര്‍ എല്ലാം കൈയൊഴിയുന്ന മട്ടിലാണ്. പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി) ഇന്ത്യ 2.2% ആയിരിക്കുമ്പോള്‍ കേരളത്തില്‍ ഇത് പത്ത് ശതമാനത്തിന് മുകളിലാണ്. പ്രതിദിന കോവിഡ് ബാധിതരുടെ കണക്കില്‍ കേരളം അയ്യായിരത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍, തൊട്ടുപിന്നിലുള്ള മഹാരാഷ്ട്രയില്‍ ശരാശരി 3000 ആണ്.

ഛത്തീസ്‌ഗഡില്‍ 1000 കേസുകളും. തമിഴ്‌നാട്ടിലെ പ്രതിദിന കണക്ക് ആയിരത്തില്‍ താഴെയായിട്ടുണ്ട്. കോവിഡ് പരിശോധനയില്‍ കൃത്യത കൂടുതലുള്ള ആര്‍ടിപിസിആര്‍ പരിശോധന മാത്രമേ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തുന്നുള്ളൂ. ഇതിനകം 1.25 കോടി ആര്‍ടിപിസിആര്‍ പരിശോധനകളാണ് അവിടെ നടത്തിയത്.  അതേസമയം ഇപ്പോള്‍ കേരളത്തില്‍ എല്ലാം തുറക്കുന്ന അവസ്ഥയിലാണ്. സ്‌കൂളുകളും തീയറ്ററുകളും തുറക്കുന്നു. ഈ ഘട്ടത്തിലാണ് പൊലീസിന്റെ പിന്മാറ്റം.

Stories you may like

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ഇനി ട്രാക്കിങ് എളുപ്പം സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതില്‍നിന്ന് പൊലീസ് പിന്മാറുന്നുവെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്ത. കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധനയില്ലാത്ത സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് പറയുന്നത്.ആരോഗ്യവകുപ്പുമായി ചര്‍ച്ചചെയ്താകും ഘട്ടംഘട്ടമായുള്ള പിന്മാറ്റം. ഇതുസംബന്ധിച്ച്‌ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി.

read also: അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

ചുമതലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷന്‍ ഡ്യൂട്ടിയിലേക്കു മാറ്റാനും നിര്‍ദേശിച്ചു. കോവിഡ് വ്യാപനനിരക്ക് വര്‍ധിച്ച ഘട്ടത്തിലാണ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്ന ചുമതല പൊലീസിലേക്കെത്തിയത്. ഇതിനെതിരേ ആരോഗ്യവകുപ്പില്‍നിന്നുള്‍പ്പെടെ പ്രതിഷേധമുയര്‍ന്നു. വീടുകളില്‍ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിനും പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം കൂടിയിരുന്നപ്പോള്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിയിരുന്നത് കഠിനപ്രയത്‌നമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഒരുവിഭാഗം പൊലീസുകാരെ ഇതിനായി മാറ്റിയപ്പോള്‍ ക്രമസമാധാനപാലന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയുമുണ്ടായി.

Tags: Covid rateCovid Cases Kerala
Share14
Tweet
Send
Share

Latest stories from this section

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Latest News

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies