Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

by Brave India Desk
Nov 22, 2026, 11:36 am IST
in India
Share on Facebook
Tweet
WhatsApp
Telegram

‘ബറേലി: ഭീകരവാദ സംഘടനകൾക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഉത്തർപ്രദേശിലെ പ്രമുഖ ഡോക്ടറെ സൈബർ തട്ടിപ്പ് സംഘം ഒരു രാത്രി മുഴുവൻ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ (Digital Arrest). ബറേലി സ്വദേശിയായ ഡോ. ഖുർഷീദ് മുറാദ് സിദ്ദിഖിയാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. ഭീകരവിരുദ്ധ സ്ക്വാഡ് (ATS) ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണിൽ വിളിച്ച സംഘം, ഡോക്ടറുടെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി മുറിക്കുള്ളിൽ പൂട്ടിയിടാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ,കൃത്യസമയത്തുള്ള പൊലീസിന്റെ ഇടപെടൽ മൂലം വൻ സാമ്പത്തിക തട്ടിപ്പിൽ നിന്നും ഡോക്ടർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

പശ്ചിമ ബംഗാളിൽ ഡോക്ടറുടെ ആധാർ കാർഡ് ഉപയോഗിച്ച് തുടങ്ങിയ ബാങ്ക് അക്കൗണ്ട് വഴി ഭീകരവാദ സംഘടനകൾക്ക് 2.5 കോടി രൂപ കൈമാറിയിട്ടുണ്ടെന്നായിരുന്നു തട്ടിപ്പുകാരുടെ പ്രധാന ആരോപണം. പിടിയിലായ ഒരു ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടറുടെ പേര് പുറത്തുവന്നതെന്നും, അതീവ ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചു.

Stories you may like

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

അന്വേഷണം കഴിയുന്നതുവരെ മൊബൈൽ ഫോൺ ഓൺ ആക്കി വെക്കണമെന്നും, മറ്റാരുമായും ഇക്കാര്യം സംസാരിക്കരുതെന്നും തട്ടിപ്പുകാർ കർശന നിർദേശം നൽകി. ഭീഷണിയിൽ ഭയന്നുപോയ ഡോ. സിദ്ദിഖി വീട്ടിലെ ഒരു മുറിക്കുള്ളിൽ കയറി വാതിലടച്ചു. ഭക്ഷണം കഴിക്കാനോ മറ്റാവശ്യങ്ങൾക്കോ പോലും പുറത്തിറങ്ങാൻ തയ്യാറാകാതിരുന്ന അദ്ദേഹം, കുടുംബാംഗങ്ങളെ മുറിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പോലും വിസമ്മതിച്ചു.

ഡോക്ടറുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ കുടുംബാംഗങ്ങൾ ഉടൻ തന്നെ ബറേലി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘം വാതിൽ തുറന്ന് ഡോക്ടറുമായി സംസാരിക്കുകയും, ഇതൊരു സൈബർ തട്ടിപ്പാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. പൊലീസിന്റെ കൃത്യസമയത്തുള്ള ഇടപെടൽ ഇല്ലായിരുന്നെങ്കിൽ പണം തട്ടിയെടുക്കാൻ സംഘം ശ്രമിക്കുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജ്യത്ത് ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ നടക്കുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സർക്കാരും പൊലീസും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. സിബിഐ, ഇഡി, പൊലീസ് തുടങ്ങിയ ഒരു അന്വേഷണ ഏജൻസിയും വീഡിയോ കോളിലൂടെയോ ഫോണിലൂടെയോ ആരെയും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്യില്ലെന്നും, ഇത്തരം വ്യാജ കോളുകൾ ലഭിച്ചാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിവരമറിയിക്കണമെന്നും പൊലീസ് ഓർമ്മിപ്പിക്കുന്നു.

Tags: digital arrestterrorist
Share
Tweet
Send
Share

Latest stories from this section

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

Latest News

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

ഭീകരർക്ക് 2.5 കോടി രൂപ കൈമാറി, നിങ്ങൾ അറസ്റ്റിലാണ്’; പ്രമുഖ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ സൈബർ തട്ടിപ്പ് സംഘം, ഒടുവിൽ സംഭവിച്ചത്!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഒരാഴ്ച കൊണ്ട് വെളുത്തു, പക്ഷേ ജീവൻ തന്നെ അപകടത്തിലായി’; ഫെയ്സ് ക്രീം ഉപയോഗിച്ച് രോഗിയായതിന്റെ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ!

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

എന്തോ വലിയ അപകടം വരുന്നു’; യുഎസിൽ ‘പാനിക് ബയിങ്’ കുതിച്ചുകയറിയത് 400%, തകർന്നടിഞ്ഞ് ടെക് ഓഹരികളും എണ്ണവിപണിയും!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

അയ്യപ്പഭക്തർക്ക് സന്തോഷവാർത്ത; വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം, തുടർച്ചയായ മൂന്നാം വർഷവും അനുമതി നൽകി കേന്ദ്രം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഗൾഫിൽ വീണ്ടും യുദ്ധഭീതി; ബഹ്റൈനിലെ യുഎസ് സൈനിക റഡാറുകൾ തകർത്തെന്ന് ഇറാൻ, പച്ചക്കള്ളമെന്ന് ബഹ്റൈൻ, വ്യവസായ കേന്ദ്രത്തിൽ വൻ തീപിടിത്തം!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഇന്ത്യയെ പൂട്ടാൻ ചൈന-പാകിസ്ഥാൻ രഹസ്യനീക്കം; ‘ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്തും ബെയ്ജിംഗിന്റെ കറുത്ത കൈകളെന്ന് യുഎസ് റിപ്പോർട്ട്!

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ഐ.ഐ.ടി ഖരഗ്പൂരിലെ AI ഗവേഷണങ്ങൾക്ക് 5 ദശലക്ഷം ഡോളർ നൽകി ഗൂഗിൾ ; പഠിച്ച കലാലയത്തിന് സുന്ദർ പിച്ചൈയുടെ കൈത്താങ്ങ്

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

ബലാത്സം​ഗം, ​ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കി എസ്.ഐ.ടിയുടെ കരട് കുറ്റപത്രം തയ്യാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies