മുംബൈ: ബലാത്സംഗ കേസില്‍ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ദിന്‍ഡോഷി സെഷന്‍സ് കോടതിയെ സമീപിച്ചു. ബിനോയിയുടെ അപേക്ഷയില്‍ മറുപടി നല്കാന് കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു. അതേസമയം യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ. പരിശോധനാ ഫലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഇതിൽ പിതാവ് ബിനോയ് തന്നെയാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. താനിപ്പോള്‍ വിദേശത്താണെന്നും അതുകൊണ്ട് വിചാരണ നീട്ടണമെന്നുമാണു ബിനോയിയുടെ ആവശ്യം. ഈ മാസം 21ന് വിചാരണ ആരംഭിക്കുമ്പോള്‍ കോടതിയില്‍ എത്താന്‍ അസൗകര്യമുണ്ടെന്നാണു വാദം. 15ന് ഇരയുടെ അഭിഭാഷകന് കോടതിയില്‍ മറുപടി നല്‍കും.
read also: ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷ പരിഹാരത്തിന് വീട്ടിൽ എള്ളുതിരി കത്തിക്കേണ്ട വിധം
ബിഹാര്‍ സ്വദേശിയായ യുവതി നല്കിയ ബലാത്സംഗ കേസില്‍ 2020 ഡിസംബര്‍ 15നാണു മുംബൈ പോലീസ് ബിനോയ്ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.2008 ല്‍ ദുബായിയിലെ ഡാന്‍സ് ബാറില്വച്ചാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2015 വരെ ബന്ധം തുടര്‍ന്നെന്നും പരാതിയിലുണ്ട്.
Discussion about this post