ബെംഗളൂരു: കര്‍ണാടക സർക്കാർ നടപ്പിലാക്കിയ കശാപ്പ് തടയല്‍, കന്നുകാലികളെ സംരക്ഷിക്കല്‍ നിയമം -2020 പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. വ്യത്യസ്ഥ സംഭവങ്ങളിലായിട്ടാണ് പോലിസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ചിക്കമംഗളൂര്‍ ജില്ലയിൽ ബുധനാഴ്ച ആണ് ആദ്യ അറസ്റ്റ്. ക്ലീനറെ അറസ്റ്റ് ചെയ്യുകയും വാഹനവും അതിലുണ്ടായിരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. 35 ഓളം കന്നുകാലികളെ ദാവനഗരെ ജില്ലയിലെ റാണെബെന്നൂരില്‍ നിന്ന് ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരി വഴി മംഗളൂരുവിലേക്ക് അനധികൃതമായി കടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
രണ്ടാമത്തെ സംഭവം കൈമാന ഗ്രാമത്തിനടുത്താണ് നടന്നത്. കാലികളുമായെത്തിയ വാഹനത്തിന്റെ ഡ്രൈവറെ അജ്ഞാതരായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ക്ലീനര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
ഡ്രൈവര്‍ നിലവില്‍ ഒരു പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാൾക്കെതിരെ അനധികൃത കന്നുകാലി കടത്തിന് കേസെടുത്തതായി പോലിസ് പറഞ്ഞു.
കര്‍ണാടക കശാപ്പ് തടയല്‍ പ്രകാരവും മൃഗങ്ങളെ അനധികൃതമായി കടത്തിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post