Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കലാഭവൻ സോബി പറയുന്നതെല്ലാം കള്ളമെന്ന് സിബിഐ, ആബേലച്ചന്റെ മരണത്തിൽ ഉൾപ്പെടെ പല ക്രിമിനൽ കേസുകളിലും സോബിക്കെതിരെ ആരോപണം

ആബേലച്ചന്റെ മരണത്തില്‍ സോബിക്കു പങ്കുണ്ടെന്ന ആരോപണവുമായി സഹോദരന്‍ ജോണ്‍ പി. മാത്യു രംഗത്തെത്തിയിരുന്നു. സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നു തനിക്ക് വിവരം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍.

by Brave India Desk
Feb 3, 2021, 01:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി∙ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബി ജോര്‍ജ് നല്‍കിയ വിവരങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് ബോധ്യപ്പെട്ടതായി സിബിഐ. മരണത്തില്‍ ദുരൂഹതയില്ലെന്നു കാണിച്ച് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് സോബിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യക്തിവിരോധം തീര്‍ക്കുന്നതിനും ശ്രദ്ധിക്കപ്പെടുന്നതിനുമാണ് സോബി ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് നിഗമനം.

മരിച്ച ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ ഇതു വിശ്വസിച്ചാണ് പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നതെന്നും സിബിഐ വിശദീകരിക്കുന്നു. പെട്രോള്‍ പമ്പിനു സമീപം താന്‍ കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാറിന്റെ ചില്ലുകള്‍ ഒരു സംഘം അടിച്ചു തകര്‍ത്തെന്ന് സോബി മൊഴി നല്‍കിയിരുന്നു..ഇങ്ങനെ ഒരു സംഭവം ഇവിടെ നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പെട്രോള്‍ പമ്പില്‍ ഈ സമയം വെളിച്ചമുണ്ടായിരുന്നു എന്നായിരുന്നു മൊഴി.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

11 മണിയോടെ അടച്ച പെട്രോള്‍ പമ്പില്‍ വെളിച്ചം ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമായത്. അവിടെ നിന്നു ഡ്രൈവറെ വിളിച്ചു എന്നതായിരുന്നു മറ്റൊരു മൊഴി. ഡ്രൈവറെ അദ്ദേഹം വിളിച്ചത് രാവിലെ ആറരയോടെയാണെന്നു കണ്ടെത്തി. സംഭവസ്ഥലത്തു നിന്നു കള്ളക്കടത്തു കേസിലെ പ്രതികളില്‍ ഒരാളെ കണ്ടതായി പറഞ്ഞിരുന്നു. ഈ സമയം പ്രസ്തുത വ്യക്തി ബെംഗളൂരുവിലായിരുന്നുവെന്നും വ്യക്തമായി കണ്ടെത്തി.

അതേസമയം സോബിയുടെ മൊഴിയില്‍ പറയുന്ന ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനിയായ യുവതി അദ്ദേഹത്തിന്റെ മുന്‍ പങ്കാളിയായിരുന്നുവെന്നാണു വ്യക്തമായത്. പിന്നീട് ഇവര്‍ സോബിയുമായി പിരിഞ്ഞു. ഇതിലുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് അവരെ ഇതിലേയ്ക്കു വലിച്ചിഴയ്ക്കുന്നതെന്നാണ് ആരോപണം. കേസ് ഒതുക്കാനായി ഒരു സംഘം ആളുകള്‍ 100 കിലോ സ്വര്‍ണം തനിക്കു വാഗ്ദാനം ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്. മുന്‍ പങ്കാളിയോട് ദേഷ്യം തീര്‍ക്കാനുള്ള അവസരമായാണ് ഇത് ഉപയോഗപ്പെടുത്തിയതെന്നാണ് ആരോപണം.

കോതമംഗലം സ്വദേശിനി അയച്ചിട്ട് ഒരു സംഘം ആളുകള്‍ വീട്ടില്‍ വന്നു ഭീഷണിപ്പെടുത്തിയെന്നും അതിന്റെ സിസിടിടിവി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നുമുള്ള അവകാശവാദവും നിലനില്‍ക്കുന്നതായിരുന്നില്ല. ഇതിന്റെ വിഡിയോ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാനായില്ല. വീട്ടില്‍ വഴിചോദിച്ചെത്തിയ ഒരാളുടെ ദൃശ്യങ്ങളാണ് ഇതിനായി ഹാജരാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസുണ്ടെന്നു പറയുന്നതും വസ്തുതാ വിരുദ്ധമാണെന്നു വ്യക്തമായി. പോളിഗ്രാഫ് പരിശോധനയിലും സോബി പറഞ്ഞതെല്ലാം നുണയാണെന്നു വ്യക്തമായിട്ടുണ്ട്.

മനുഷ്യക്കടത്ത് ഉള്‍പ്പടെ 20ഓളം തീര്‍പ്പാകാത്ത വഞ്ചനാക്കേസുകളുണ്ട് സോബിക്കെതിരെ. ആളുകളില്‍ നിന്ന് പണംവാങ്ങി വിദേശത്തേയ്ക്കു കൊണ്ടുപോകാമെന്നു പറഞ്ഞു പറ്റിച്ചെന്നാണ് പരാതികള്‍. തന്നെ തേജോവധം ചെയ്തുവെന്നു കാട്ടി ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനില്‍ കേസും നടക്കുന്നുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു.

കോതമംഗലം സ്വദേശിനിയായ യുവതിക്കെതിരെ കലാഭവന്‍ സോബി ആരോപണങ്ങള്‍ ഉയര്‍ത്തിയതിനു പിന്നാലെ കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്റെ മരണത്തില്‍ സോബിക്കു പങ്കുണ്ടെന്ന ആരോപണവുമായി സഹോദരന്‍ ജോണ്‍ പി. മാത്യു രംഗത്തെത്തിയിരുന്നു. സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്നു തനിക്ക് വിവരം ലഭിച്ചെന്നായിരുന്നു വെളിപ്പെടുത്തല്‍. അതേ സമയം ഈ ആരോപണത്തിനു പിന്നിലും കോതമംഗലം സ്വദേശിനിയുടെ പങ്ക് സംശയിക്കുന്നതായാണ് സോബി പ്രതികരിച്ചത്.

Tags: Violinist Balabhaskarkalabhavan sobiBalabhaskar accidentFather Abel
Share18
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies