ഡല്‍ഹി: ഇന്ധനവില ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. ഇന്ധനവില കുറയ്ക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ധനമന്ത്രി പറഞ്ഞു.
ജിഎസ്ടി പരിധിയില്‍ ഇന്ധനവില കൊണ്ടുവരാവുന്നതാണ്. എന്നാല്‍ അതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജിഎസ്ടി നിയമത്തില്‍ തന്നെ അതിന് വ്യവസ്ഥയുണ്ട്. പാര്‍ലമെന്റില്‍ പുതിയതായി ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ധനവില വര്‍ധന വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രശ്നത്തിന് പരിഹാരം വില കുറയ്ക്കുക എന്നതു മാത്രമാണ്. ഇന്ധനവില കുറച്ചുകൊണ്ടുവരുന്നതിന് കേന്ദസര്ക്കാരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തണമെന്നും നിര്‍മല സീതാരാമന് ചൂണ്ടിക്കാട്ടി.
Discussion about this post