അയോധ്യയിലെ റാം മന്ദിർ നിർമ്മാണത്തിന് സംഭാവന നൽകിയ ജനപക്ഷം എംഎൽഎ പിസി ജോർജ്ജിനെതിരെ ഭീഷണിയുമായി ഖലീൽ അഴിയൂർ. രാം മന്ദിറിനു എന്തിനാണ് സംഭാവന നൽകിയതെന്നും സംഘികളുടെ വീണ്ടും ചങ്ങാത്തത്തിലായോ എന്നും ഇയാൾ പിസി ജോർജ്ജിനോട് ചോദിക്കുന്നതായി ശബ്ദരേഖയിൽ കേൾക്കാം. അറിയാതെയാണോ സംഭാവന കൊടുത്തതെന്ന് ഇയാൾ ചോദിക്കുന്നു,
അപ്പോൾ ഞാൻ അറിഞ്ഞു കൊണ്ട് തന്നെ ആണ് സംഭാവന കൊടുത്തതെന്നും പിസി പറഞ്ഞു. മതേതരത്വത്തിന് ഭീഷണിയാണ് റാം മന്ദിറിനു സംഭാവന നൽകിയതെന്ന് ഇയാൾ പറയുന്നു. എന്തോന്ന് മതേതരത്വം എന്നും ഒരു പക്ഷത്തിനു മാത്രം ഉള്ളതാണോ മതേതരത്വം എന്നും പിസി ജോർജ്ജ് പറഞ്ഞു.
കൂടാതെ എൽദോസ് കുന്നപ്പിള്ളി മാപ്പ് പറഞ്ഞതറിയാമോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. ഇതോടെയാണ് പിസി ജോർജ്ജിന് നിയന്ത്രണം വിട്ടത്. ആ തെണ്ടി മാപ്പ് പറഞ്ഞെങ്കിൽ എന്നെ അതിന് പ്രതീക്ഷിക്കണ്ട എന്ന് ജോർജ്ജ് പറഞ്ഞു. എങ്കിൽ പൂഞ്ഞാറിൽ ആയിരം വട്ടം പിസി തോൽക്കുമെന്നും തോൽപ്പിക്കുമെന്നും ഇയാൾ പറയുന്നു. ശബ്ദരേഖ കേൾക്കാം:
Discussion about this post