കൊല്‍ക്കൊത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയം കാരണം ലൗ ജിഹാദും പശു കടത്തും തടയാന്‍ കഴിഞ്ഞിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ഇപ്പോള്‍ ദുര്‍ഗ പൂജ നിരോധിച്ചിരിക്കുന്നു. ‘ജയ് ശ്രീറാം’ മുദ്രാവാക്യം നിരോധിക്കാന്‍ ശ്രമിക്കുകയും ആക്രമണങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്നു. ഇവിടെ ഈദിന് പശുവിനെ ബലമായി അറുക്കുകയാണ്. പശുക്കടത്ത് കാരണം ആളുകളുടെ വികാരത്തിന് മുറിവേറ്റിരിക്കുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ബംഗാളില്‍ ലൗ ജിഹാദ് അരങ്ങേറുന്നു. ഉത്തര്‍പ്രദേശില്‍ ഞങ്ങള്‍ ലൗജിഹാദിനെതിരെ നിയമം കൊണ്ടുവന്നു. അധികാരത്തിലെത്തിയാല്‍ പശുക്കടത്തും ലൗ ജിഹാദും ബി.ജെ.പി അവസാനിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post