എറണാകുളം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അസംബന്ധമെന്ന് ഇഡി ഹൈക്കോടതിയില്‍. ഇഡിയുടെ അന്വേഷണം ശരിയായ ദിശയിലാണോയെന്ന് പൊലീസ് അന്വേഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു.
കസ്റ്റംസ് ഉദ്യോഗസ്ഥരെ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഞെട്ടിപ്പിക്കുന്ന നടപടിയാണെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ ഹരികൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആണ് അസിസ്റ്റന്റ് കമ്മീഷ്‌നര്‍ ലാലുവിനെ വിളിച്ചത്.
എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനാണ് ഇഡി ശ്രമിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ അന്വേഷണം ശരിയായ രീതിയില്‍ ആണോ എന്നാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
അന്വേഷണത്തിന്റെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഇഡി ഹൈക്കോടതിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിന് വിശദാംശങ്ങളും കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഇഡിയുടെ അപേക്ഷ.
എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പി രാധാകൃഷ്ണനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കള്ളപ്പണകേസില്‍ പ്രമുഖരുടെ പേര് പുറത്ത് വന്നതിന് പിറകെയാണ് ഇഡി യ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തതെന്നാണ് ഇഡി വിശദീകരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം കേസിന് പിന്നില്‍ ഉണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.
അതേസമയം ഹര്‍ജിയുടെ പേരില്‍ സംസ്ഥാന നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും ഇഡി പുറത്ത് വിടുന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇഡിയ്‌ക്കെതിരെ കേസ് എടുത്തത് പ്രാഥമിക അന്വഷണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്ത് വന്നതില്‍ അന്വേഷണം ആവശ്യപ്പെട്ടതും ഇഡി ആണെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിട്ടുണ്ട്.
Discussion about this post